App Logo

No.1 PSC Learning App

1M+ Downloads

വാർസ ഉടമ്പടിയുമായിബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?

  1. 1955 ൽ പശ്ചിമ ജർമ്മനി നാറ്റോയുടെ ഭാഗമായതിനെത്തുടർന്ന് വാർസ ഉടമ്പടി സ്ഥാപിതമായി.
  2. സൗഹൃദം , സഹകരണം, പരസ്പര സഹായം എന്നിവയുടെ ഉടമ്പടിയായി അറിയപ്പെട്ടു. 
  3. സോവിയറ്റ് യൂണിയൻറെ നേതൃത്വത്തിൽ നിർമിച്ച വാർസ കരാർ നാറ്റോ രാജ്യങ്ങളിൽ നിന്ന് ഭീഷണി നേരിടാൻ സജ്ജമായിരുന്നു.

    Aഎല്ലാം ശരി

    Bഇവയൊന്നുമല്ല

    Cഒന്ന് മാത്രം ശരി

    Dരണ്ട് മാത്രം ശരി

    Answer:

    A. എല്ലാം ശരി

    Read Explanation:

    • അമേരിക്കയുടെ നേതൃത്വത്തിൽ നാറ്റോ സ്ഥാപിക്കപ്പെട്ടപ്പോൾ,ആ ശക്തിയെ സന്തുലനം ചെയ്യാൻ സോവിയറ്റ് യൂണിയൻറെ നേതൃത്വത്തിൽ നിർമ്മിക്കപ്പെട്ട കരാറാണ് വാർസ ഉടമ്പടി.

    • 1955 ൽ പശ്ചിമ ജർമ്മനി നാറ്റോയുടെ ഭാഗമായതിനെത്തുടർന്ന് വാർസ ഉടമ്പടി സ്ഥാപിതമായി.

    • സൗഹൃദം , സഹകരണം, പരസ്പര സഹായം എന്നിവയുടെ ഉടമ്പടിയായി വാർസ ഉടമ്പടി അറിയപ്പെട്ടു.

    • സോവിയറ്റ് യൂണിയൻറെ നേതൃത്വത്തിൽ നിർമിച്ച വാർസ കരാർ നാറ്റോ രാജ്യങ്ങളിൽ നിന്ന് ഭീഷണി നേരിടാൻ ഉദ്ദേശിച്ചിരുന്നു.

    • വാർസ കരാറിൽ പെട്ട ഓരോ രാജ്യത്തും പുറത്തുനിന്നുള്ള സൈനിക ഭീഷണിക്ക് എതിരായി മറ്റുള്ളവരെ പ്രതിരോധിക്കാൻ പ്രതിജ്ഞ ചെയ്തു.

    • ഓരോ രാജ്യവും മറ്റുള്ളവരുടെ പരമാധികാരത്തെയും രാഷ്ട്രീയ സ്വാതന്ത്ര്യത്തെയും ബഹുമാനിക്കുന്നതാണെന്ന് ഓർഗനൈസേഷൻ പ്രസ്താവിച്ചു. ഓരോ രാജ്യവും സോവിയറ്റ് യൂണിയൻ നിയന്ത്രിച്ചിരുന്നു.


    Related Questions:

    താഴെ കൊടുത്തിരിക്കുന്ന സംഭവങ്ങളിൽ ഏതെല്ലാമാണ് ശീത യുദ്ധവുമായി ബന്ധപ്പെട്ടിരിക്കുന്നത്?

    1. ക്യൂബൻ മിസൈൽ പ്രതിസന്ധി
    2. പേൾ ഹാർബർ ആക്രമണം
    3. വിയറ്റ്നാം യുദ്ധം
    4. നാറ്റോയുടെ രൂപീകരണം
    5. മ്യൂണിക് സമ്മേളനം

      മിഖായേൽ ഗോർബച്ചേവിന്റെ ഭരണപരമായ നടപടികൾ സോവിയറ്റ് യൂണിയന്റെ തകർച്ചയിലേക്ക് നയിച്ച കാരണങ്ങൾ താഴെ തന്നിട്ടുള്ളവയിൽ നിന്ന് കണ്ടെത്തുക:

      1. അടിസ്ഥാനതത്ത്വത്തില്‍ നിന്നുള്ള വ്യതിചലനം
      2. സാമ്പത്തിക മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുന്നതിലുണ്ടായ പരാജയം
      3. .പ്രതിരോധത്തിന് കുറഞ്ഞ പ്രാധാന്യം
      4. രാഷ്ട്രീയ രംഗത്ത് തുറന്ന സമീപനം നടപ്പിലാക്കുന്നതിനായി ഗോർബച്ചേവ് കൊണ്ടുവന്ന ഭരണപരിഷ്കാരമായ ഗ്ലാസ് നോസ്ത് എന്ന ആശയം 

        ശരിയായ പ്രസ്താവന കണ്ടെത്തുക :

        1. ശീത സമരത്തിൻറെ ഭാഗമായി നടന്ന ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിൽ ഒന്നായിരുന്നു 1952ൽ നടന്ന ക്യൂബൻ മിസൈൽ പ്രതിസന്ധി.
        2. യുഎസ് ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിനും ക്യൂബൻ പിന്തുണക്കുമായി ക്യൂബയിൽ ആണവ മിസൈലുകൾ സ്ഥാപിച്ചത് യു എസ് എസ് ആർ ആണ്,
        3. ക്യൂബൻ മിസൈൽ പ്രതിസന്ധി സംഭവിക്കുമ്പോൾ അമേരിക്കൻ പ്രസിഡൻറ്  തിയോഡർ റൂസ് വെൽറ്റ് ആയിരുന്നു.
          Write full form of CENTO :
          സോവിയറ്റ് യൂണിയൻറെ തകർച്ചയുമായി ബന്ധപ്പെട്ട് ഗോർബച്ചേവ് പ്രസിഡണ്ട് സ്ഥാനം രാജി വച്ച വർഷം ?